മൈന്‍സില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 25 ന്
Wednesday, December 17, 2014 10:04 AM IST
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബര്‍ 25 ന്(വ്യാഴം) വൈകുന്നേരം നാലിന് മൈന്‍സിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ ഫാ. വിനീത് എംഎസ്ജെ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. ആഘോഷപരിപാടികള്‍ ഇടവക ഓഡിറ്റോറിയത്തിലാണ് (മോസല്‍ സ്ട്രാസെ 30) നടക്കുന്നത്.

ദിവ്യബലിക്കുശേഷം കാപ്പി സല്‍ക്കാരം നടക്കും. തുടര്‍ന്ന് അരുണ്‍, ജിമ്മി, ജോയി വെള്ളാരംകാലായില്‍ എന്നിവരുടെ കരോള്‍ ഗാനങ്ങള്‍, കൂടാതെ വൈവിധ്യങ്ങളായ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. തംബോലയും ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131 612607, ജിമ്മി മൂലക്കാട്ട് (സെക്രട്ടറി) 06131 6274771, ജോസഫ് മുള്ളരിക്കല്‍ (ട്രഷറര്‍) 06131 3299869.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍