പാട്രിക് മിഷന്‍ പ്രോജക്ട്: കമ്മിറ്റി പ്രവര്‍ത്തനക്ഷമമായി
Wednesday, December 17, 2014 6:36 AM IST
ഡാളസ്: നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുളള മാര്‍ത്തോമ സഭാ വിശ്വാസികളും പ്രത്യേകിച്ച് യുവജനങ്ങളും പ്രതീക്ഷയോടെ കാത്തിരുന്ന പാട്രിക് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും നിലവിലുളള അനിശ്ചിതത്വം ഒഴിവാക്കുന്നതിനും ഭദ്രാസന എപ്പിസ്കോപ്പാ നിയമിച്ച കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഡാളസ്, ഹൂസ്റണ്‍ പ്രദേശങ്ങളില്‍ നിന്നുളള ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ പുതിയതായി ചുമതലയേറ്റ റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റി പ്രസിഡന്റ് സാം മാത്യു അച്ചന്‍ എന്നിവരാണ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നത്. ഭദ്രാസന ജൂബിലിയോടനുബന്ധിച്ചുളള സമാപന സമ്മേളനത്തിലാണ് പാട്രിക് മിഷന്‍ പ്രോജക്ട് ധനസമാഹരണ ഫണ്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ത്തോമ മെത്രാപോലീത്ത സംഭാവന നല്‍കികൊണ്ട് നിര്‍വഹിച്ചത്.

പാട്രിക്കിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ 2014 ജൂണ്‍ നാലിന് മിഷന്‍ പ്രോജക്ടിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായിരുന്നു പദ്ധതിയിട്ടിരുന്നത്. ചില സാങ്കേതിക തടസങ്ങള്‍ പദ്ധതിയുടെ പുരോഗതി തടസപ്പെട്ടു. പ്രോജക്ടിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നുളളത് ഭദ്രാസന എപ്പിസ്കോപ്പായുടെ മുന്‍ഗണനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്് അഭിനന്ദനാര്‍ഹമാണ്. ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പാട്രിക്കിനെ പോലെ സജീവമായി പ്രവര്‍ത്തിച്ചവര്‍ ചുരുക്കമാണെന്നുളളത് തന്നെയാണ് പാട്രിക് മെമ്മോറിയല്‍ സ്ഥാപിക്കുന്നതിന് പ്രചോദനമായത്.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകാംഗവും എന്‍ജിനിയറിംഗ് ബിരുദധാരിയായിരുന്നന പാട്രിക് ഒക്ലഹോമയിലെ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു യാത്ര ചെയ്യവേ വാഹനാപകടത്തില്‍ മരണപ്പെടുകയായിരുന്നു.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സഭാ വ്യത്യാസമെന്യേ യുവാക്കള്‍ക്ക് മാതൃകയും മാര്‍ഗ ദര്‍ശകവുമായിരുന്ന പാട്രിക് യുവാക്കളെ സഭയുടെ മുഖ്യധാരയില്‍ കൊണ്ടു വരുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭദ്രാസന എപ്പിസ്കോപ്പാ ഡിസംബര്‍ 19, 20, 21 തീയതികളില്‍ ഡാളസില്‍ എത്തിച്ചേരും. ഡാളസ് സെന്റ് പോള്‍സ് ഇടവകയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുക എന്നതാണ് ലക്ഷ്യമെങ്കിലും പാട്രിക് മിഷന്‍ പ്രോജക്ടിനെക്കുറിച്ച് യുവജനങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഒഴിവാക്കുന്ന പ്രഖ്യാപനം നടത്തുമെന്നാണ് ഡാളസ് ഇടവക ജനങ്ങള്‍ക്കൊപ്പം സഭാ വിശ്വാസികളും പ്രതീക്ഷിക്കുന്നത്. ഏക മകന്‍ നഷ്ടപ്പെട്ടതിലുളള ദുഃഖം താങ്ങാനാകാതെ വേദനിച്ചു കഴിയുന്ന പാട്രിക്കിന്റെ മാതാപിതാക്കള്‍, അമേരിക്കയിലുളള പാട്രിക്കിന്റെ ബന്ധുമിത്രാദികള്‍ മാര്‍ത്തോമ സഭാ വിശ്വാസികള്‍ എന്നിവര്‍ക്ക് സാന്ത്വനമേകി പാട്രിക് മിഷന്‍ പ്രോജക്ട് പൂര്‍ത്തീകരിക്കുവാന്‍ ഭദ്രാസന എപ്പിസ്കോപ്പ നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുവാന്‍ ഏവരും പ്രതിജ്ഞാ ബന്ധരാണ്.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ് ഡാളസില്‍ നിന്നുളള പ്രതിനിധിയാണ്. പാട്രിക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഖമമായി മുന്നോട്ടു പോകുന്നതിനും ഇതു കൂടുതല്‍ സഹായകമാകും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍