നവോദയ ദമാം ടൌണ്‍ കുടുംബവേദി യുണിറ്റ് 2 സ്നേഹ സംഗമം സഘടിപ്പിച്ചു
Wednesday, December 17, 2014 6:36 AM IST
ദമാം: നവോദയ ദമാം ടൌണ്‍ കുടുംബവേദി യുണിറ്റ് 2 സ്നേഹ സംഗമം സഘടിപ്പിച്ചു. പ്രവാസലോകത്തെ സാംസ്കാരിക ജീര്‍ണതകള്‍ക്കെതിരെ നവോദയ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും നടത്തുന്ന ഈ പരിപാടി കുടുംബവേദിയിലും വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ അരങ്ങേറി.

കുടുംബവേദി യൂണിറ്റ് രണ്ടിന്റെ പ്രസിഡന്റ് അഷറഫ് ആലുവയുടെ അധ്യക്ഷതയില്‍ കൂടിയ പരിപാടിയില്‍ സെക്രട്ടറി നരസിംഹന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം വിഷയം അവതരിപ്പിച്ചു. വനിതാവേദി കണ്‍വീനര്‍ രജിത പ്രശാന്ത് വനിതാവേദിയുടെ ഭാവി പരിപാടികളുടെ വിശദീകരണവും ബാലവേദി കണ്‍വീനര്‍ ഷെറിന്‍ ലത്തീഫ് പ്രവാസ ലോകത്തെ കുട്ടികളുടെ വിഷയങ്ങളെകുറിച്ച് പ്രസംഗിച്ചു. തുടര്‍ന്ന് നൌഷാദ് അകോലത്ത് സുരയ്യ ഹമീദ്, സുരേഷ് പാലക്കാട്ട് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. കേന്ദ്രകമ്മിറ്റി, ഏരിയ, മേഖല നേതാക്കളും ചടങ്ങിന് നേതൃതം നല്‍കി.

തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാ,സാംസ്കാരിക പരിപാടികള്‍ സ്റേജില്‍ അരങ്ങേറി. നവോദയ വീട്ടമ്മമാരും ബാലവേദി കുട്ടികളും കൂടാതെ കിഴക്കന്‍ മേഖലയിലെ വിവിധ ഡാന്‍സ് ടീച്ചര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും അവതരിപ്പിച്ച വിവിധ പരിപാടികള്‍ പ്രവസി കുട്ടികളുടെ സര്‍ഗ വാസന തെളിയിച്ച നയന മനോഹര സാംസ്കാരിക തനിമ പ്രകടമായ പരിപാടിയായിരുന്നു, കൂടാതെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ തനത് പരമ്പരാഗത സാംസ്കാരിക പരിപാടികളും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.

കലാ പരിപാടികളുടെ വിജയത്തിനായി സ്മിത നരസിംഹന്‍, റീജ അഷ്റഫ്, സുരയ്യ ഹമീദ്, നവാസ് ചൂനാടന്‍, മനോജ്, ദിനേഷ് കൂടാതെ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം