ആവാസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, December 17, 2014 6:09 AM IST
റിയാദ്: ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍ സൌദി അറേബ്യ (ആവാസ്) റിയാദ് ഘടകം ബത്ഹയിലെ സഹ പോളിക്ളിനിക്കില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ നടന്ന ക്യാമ്പില്‍ രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നീ പരിശോധനകളും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടേഷനും അനേകം ആളുകള്‍ പ്രയോജനപ്പെടുത്തി. ഇരുന്നൂറിലേറെ ആളുകള്‍ പങ്കെടുത്തു. അസീസ് കടലുണ്ടി, അഡ്വ. അശോകന്‍, മന്‍സൂര്‍ വേങ്ങര, നിസാര്‍ ബാബു, ജലീല്‍ വള്ളിക്കുന്ന്, ശഫീഖ് ആലപ്പുഴ, ഷമീം തിരൂരങ്ങാടി, റഫിഉദ്ദിന്‍ വയനാട്, ഹംസ പൂക്കാട്ടില്‍, റഹീം എറണാകുളം, ശരീഫ് പൊന്നാനി എന്നിവര്‍ ക്യാമ്പിന്നു നേതൃത്വം നല്‍കി. ഉദ്ഘാടന ചടങ്ങില്‍ ഹമീദ് പൊന്നാനി അധ്യക്ഷത വഹിച്ചു. നജിം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. അശ്റഫ് പാട്ടിലത്ത്, മജീദ് തിരൂര്‍, ശബീല്‍ പാലക്കാട്, ഹനീഫ കൊച്ചി എന്നിവര്‍ സംസാരിച്ചു. ജിതേഷ് നായര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍