റോമിന് ഒളിംപിക് വേദി കിട്ടിയാല്‍ ഫുട്ബോള്‍ വത്തിക്കാനില്‍ നടത്തണം: മാര്‍പാപ്പ
Tuesday, December 16, 2014 10:17 AM IST
റോം: 2024ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാനുള്ള മത്സരത്തില്‍ ഇറ്റലിയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മാറ്റിയോ റെന്‍സി വ്യക്തമാക്കിക്കഴിഞ്ഞു. റോം ആയിരിക്കും വേദിയായി ഉയര്‍ത്തിക്കാണിക്കപ്പെടുക.

കെനിയ അടക്കം പല രാജ്യങ്ങളില്‍നിന്നും ശക്തമായ മത്സരം നേരിടുന്ന സാഹചര്യത്തില്‍ വേദി റോമിനു തന്നെ ലഭിക്കുമെന്ന് ഇപ്പോള്‍ യാതൊരു ഉറപ്പുമില്ല. എന്നാല്‍, വേദി കിട്ടിയാല്‍ ഫുട്ബോള്‍, അമ്പെയ്ത്ത് എന്നീ മത്സര ഇനങ്ങളില്‍ വത്തിക്കാനില്‍ നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

വത്തിക്കാന്‍ ഗാര്‍ഡന്‍സിലും പേപ്പല്‍ സമ്മര്‍ പാലസിലും അത്യാവശ്യം ചില മത്സരങ്ങളൊക്കെ നടത്താന്‍ സൌകര്യം ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ആവശ്യമെങ്കില്‍ ഇതൊക്കെ വിപുലീകരിക്കാനും വത്തിക്കാന്‍ തയാര്‍. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍