ഭരതനാട്യം അരങ്ങേറ്റം നടത്തി
Tuesday, December 16, 2014 10:15 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ആര്‍കെ പുരം കള്‍ച്ചറല്‍ സെന്ററില്‍ ഡോ. നിഷാ റാണിയുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിക്കുന്ന വരുണ്‍ ഗോപന്‍, ഐശ്വര്യ നായര്‍, മീമാന്‍സ പാണ്ഡേ, ആശ്രയ ജയരാജ്, അഞ്ജലി, വിജയശ്രീ വി. നായര്‍, സ്മിത നായര്‍, ചാരുലത കൈലാസ് എന്നിവരുടെ അരങ്ങേറ്റം ഡിസംബര്‍ 13ന് (ശനി) ശ്രീ ഉത്തര ഗുരവായരൂപ്പന്‍ ക്ഷേത്രത്തിലെ കാര്‍ത്തിയാനി ഓഡിറ്റോറിയത്തില്‍ നടന്നു.

കഥകളി ഇന്റര്‍മേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ എവൂര്‍ എസ്. രാജേന്ദ്ര പിള്ള മുഖ്യാതിഥിയായിരുന്നു. ഡിഎംഎ വൈസ് പ്രസിഡന്റ് കേശവന്‍ കുട്ടി, ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, കോഓര്‍ഡിനേറ്റര്‍ ഒ. ഷാജികുമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ച് ആശംസകള്‍ നേര്‍ന്നു.

പിന്നണിയില്‍ ഡോ. നിഷാറാണി, ജ്യോതി ശ്രീദേവി, ഇലന്തൂര്‍ ജയന്‍ പി. ദാസ്, എം. യാഗനരാമന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്