കള്ളപണം: ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
Tuesday, December 16, 2014 10:15 AM IST
ബര്‍ലിന്‍: കള്ളപണം നിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പട്ടികയില്‍ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം റഷ്യയും കരസ്ഥമാക്കി. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയാണ് കള്ളപ്പണ നിക്ഷേപങ്ങളുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

ഇതനുസരിച്ച് 2012 ല്‍ മാത്രം ഇന്ത്യയില്‍ നിന്ന് ആറു ലക്ഷം കോടിയുടെ കള്ളപണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ചൈന 2012 ല്‍ 249.57 ബില്യണ്‍ ഡോളറാണ് കള്ളപണമായി നിക്ഷേപിച്ചത്. റഷ്യയാവട്ടെ 122.86 ബില്യന്‍ ഡോളറും കള്ളപ്പണമായി നിക്ഷേപിച്ചു. 2012 വരെയുള്ള പത്ത് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ ആകെ 991.2 ബില്യന്‍ ഡോളര്‍ കള്ളപണമായി നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ 10 ശതമാനവും നിക്ഷേപിച്ചത് ഇന്ത്യയില്‍ നിന്നുള്ള ധനികരായിരുന്നു. എന്നാല്‍ 2003 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് 28 ലക്ഷം കോടി രൂപയും വിദേശ ബാങ്കുകള്‍ക്ക് നിക്ഷേപമായി കിട്ടി.

നികുതിവെട്ടിപ്പ്, അഴിമതി കുറ്റകൃത്യം എന്നിവയിലൂടെ സ്വന്തമാക്കുന്ന പണമാണ് പ്രധാനമായും വിദേശബാങ്കുകളില്‍ കള്ളവണമായി നിക്ഷേപിക്കുന്നതെന്നാണ് പൊതുവേയുള്ള ധാരണ. സ്വിറ്റ്സര്‍ലന്‍ഡിലെ ലിസ്റന്‍സ്റൈന്‍ ക്രേന്ദ്രമാക്കിയുള്ള ബാങ്കുകളാണ് കള്ളപണക്കാരുടെ ആശാകേന്ദ്രം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍