ഒഐസിസി കുടുംബ സഹായ നിധി വിതരണം ചെയ്തു
Tuesday, December 16, 2014 5:31 AM IST
ജിദ്ദ: ഒഐസിസിയുടെ മെമ്പര്‍ ആയിരിക്കെ വിദേശത്തു നിന്നും മരിക്കുന്നവരുടെ കുടുംബത്തിന് ഒഐസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള കുടുംബ സഹായ നിധി തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ വെച്ച് മുന്‍ കേന്ദ്ര മന്ത്രി എ. കെ.ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി.ജോസഫ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ വെച്ച് മരണപ്പെട്ട ആറു പേരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപ വീതം സഹായങ്ങള്‍ കൈമാറി. ഒഐസിസി ചെയ്തു വരുന്ന ഇത്തരം ജീവ കാരുണ്യങ്ങളെ ആന്റണിയും സുധീരനും ഉമ്മന്‍ ചാണ്ടിയും അഭിനന്ദിച്ചു.

ജിദ്ദ റീജിണല്‍ കമ്മറ്റിയുടെ കീഴിലെ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായിരുന്ന അബ്ബാസ് തൃത്താല, ഏരിയാ കമ്മറ്റികളില്‍ അംഗങ്ങള്‍ ആയിരുന്ന പി.ടി.സുബൈര്‍, പ്രയേഷ്പിച്ചാമണ്ണില്‍ എന്നിവരുടെ ആശ്രിതര്‍ തുക സ്വീകരിച്ചു.

കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസ്സന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓ.ഐ.സി.സി.ജനറല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞു , എംഎല്‍എമാരായ വി.ടി.ബല്‍റാം, പി.സി.വിഷ്ണുനാഥ്, കെപിസിസി നേതാക്കളായ ലാലി വിന്സന്റ്, എന്‍.സുബ്രഹ്മണ്യന്‍, ശൂരനാട് രാജശേകരന്‍,മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, പി.ടി.അജയമോഹന്‍ ഒഐസിസി ജിദ്ദ റീജിണല്‍ കമ്മറ്റി നേതാക്കളായ പാപ്പറ്റ കുഞ്ഞിമുഹമ്മദ്, അബ്ദുറഹീം ഇസ്മായില്‍, റഷീദ് കൊളത്തറ, മാമദു പൊന്നാനി, രാജശേകര്‍ അഞ്ചല്‍, വിവിധ രാജ്യങ്ങളിലെ ഒഐസിസി ഭാരവാഹികള്‍ തൃത്താല ബ്ളോക്ക് കോണ്ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് പി.വി.മുഹമ്മദാലി, റസാക്ക് കടവില്‍, ശശി ആലൂര്‍ എന്നിവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍