യുഎന്‍ മനുഷ്യാവകാശ കൌണ്‍സിലിനെ ജര്‍മനി നയിക്കും
Monday, December 15, 2014 10:08 AM IST
ബര്‍ലിന്‍ : ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സില്‍ അധ്യക്ഷനായി ജര്‍മന്‍ പ്രതിനിധി ജോവാഹിം റൂക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം മുഴുവന്‍ അദ്ദേഹത്തിനായിരിക്കും ചുമതല. യുഎന്നിലെ ജര്‍മന്‍ അംബാസഡര്‍ ഈ പദവിയിലെത്തുന്നത് ചരിത്രത്തിലാദ്യം.

ജനീവയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 47 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് റൂക്കര്‍ക്ക് അനുകാലമായി വോട്ട് ചെയ്തത്. തനിക്കും ജര്‍മനിക്കും ഇത് അഭിമാന മുഹൂര്‍ത്തമെന്ന് അറുപത്തിമൂന്നുകാരന്റെ പ്രതികരണം.

ഇസ്ലാമിക് സ്റേറ്റിന്റെ വളര്‍ച്ചയും മറ്റും പരിഗണിക്കപ്പെടാന്‍ ദീര്‍ഘമായ കാലതാമസം സംഭവിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ കാലതാമസം ഒഴിവാക്കുകയായിരിക്കും തന്റെ പ്രഥമ ദൌത്യമെന്ന് റൂക്കര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍