റിംഫ് മീഡിയ ചാറ്റില്‍ പങ്കെടുക്കാന്‍ അവസരം
Monday, December 15, 2014 10:06 AM IST
റിയാദ്: സിറ്റിഫ്ളവര്‍ ഷോപ്പിംഗ് ഫെസ്റിവലിനോട് അനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മലയാളി കുട്ടികള്‍ക്കായി മാധ്യമ പരിശീലനവും റിപ്പോര്‍ട്ടിംഗ് മത്സരവും നടത്തുന്നു.

സിറ്റി ഫ്ളവറിന്റെ വിജ്ഞാന പദ്ധതിയായ 'സിനര്‍ജി'യുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 19ന് റിയാദ് എക്സിറ്റ് 30ല്‍ അല്‍ദുറ ഇസ്തിറാഹക്ക് സമീപമുള്ള ഇന്റര്‍നാഷണല്‍ സെലിബ്രിറ്റി ഹാളിലാണ് 'മീഡിയ ചാറ്റ്' എന്ന പേരിലുള്ള ഈ പരിപാടി.

ഉച്ചകഴിഞ്ഞ് ഒന്ന് മുതല്‍ അഞ്ചുവരെ നടക്കുന്ന പരിപാടിയില്‍ ഒമ്പതാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. മത്സരം കുട്ടികള്‍ക്ക് മാത്രമാണ്. ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം സമാപന ചടങ്ങില്‍ നല്‍കും. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തത്സമയ രജിസ്ട്രേഷനും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചീഫ് കോഓര്‍ഡിനേറ്ററായ ബഷീര്‍ പാങ്ങോട് 0502913395, സിറ്റി ഫ്ളവര്‍ പ്രതിനിധി നൌഫല്‍ 0540595818.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍