അബുദാബി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 19ന്
Monday, December 15, 2014 7:33 AM IST
അബുദാബി: സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് അബുദാബി യൂണിറ്റ് ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

'ബേത്ലഹേമിലേക്ക് ഒരു യാത്ര' എന്ന് പേരിട്ടിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 19 ന് (വെള്ളി) വൈകന്നേരം ഏഴു മുതല്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടത്തുന്നു.

യുഎഇയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കരോളും നൃത്ത നൃത്യങ്ങളും സാന്താ നൈറ്റും പരിപാടിക്ക് വര്‍ണപൊലിമയേകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബിന്‍ ഫ്രാന്‍സിസ് 056 980 2453.