ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പ മഹാമണ്ഡല പൂജ ഡിസംബര്‍ 21ന്
Monday, December 15, 2014 7:11 AM IST
ഡാളസ്: കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മിക്കുന്ന ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തുടര്‍ന്നുവരുന്ന അയപ്പ് മണ്ഡലകാല പൂജകളുടെ ഭാഗമായ മഹാമണ്ഡല പൂജ ഡിസംബര്‍ 21ന് (ഞായര്‍) നടക്കും.

വൃതനിഷ്ടയോട് മുദ്രമാല അണിഞ്ഞ സ്വാമിമാര്‍ കെഎച്ച്എസ് ഹാളില്‍ ഒത്തുകൂടി ഇരുമുടിക്കെട്ട് മുറുക്കും. തുടര്‍ന്ന് ഇരുമുടി കെട്ടുകള്‍ ശിരസിലേന്തി ശരണ ഘോഷയാത്രയായി താത്കാലിക ക്ഷേത്രത്തിലെത്തി ശ്രീകോവില്‍ പ്രദക്ഷിണം നടത്തും. ധര്‍മശാസ്താവിന് അഭിഷേകമടക്കമുള്ള വിശേഷാല്‍ പൂജകള്‍ നടത്തുന്നത് ക്ഷേത്ര മേല്‍ശാന്തി എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി ആയിരിക്കും.

ഡിസംബര്‍ 13ന് നടത്തിയ ലക്ഷാര്‍ച്ചനയില്‍ നിരവധി അയ്യപ്പഭക്തന്മാര്‍ പങ്കെടുത്തു. ഗുരുസ്വാമിമാരായ ഗോപാലപിള്ള, സോമന്‍ നായര്‍, ഉണ്ണിനായര്‍ എന്നിവരാണ് കെട്ടുമുറുക്കിന് നേതൃത്വം നല്‍കുന്നത്.

ഇരുമുടി കെട്ടെടുക്കുവാന്‍ താത്പര്യമുള്ളഴര്‍ 972 644 1463 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് കെഎച്ച്എസ് പ്രസിഡന്റ് ശ്യാമള നായരും ട്രസ്റി ചെയര്‍ വിലാസ് കുമാറും അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍