ജോണ്‍ കണേറ്റുമ്യാലില്‍ നിര്യാതനായി
Monday, December 15, 2014 7:11 AM IST
കോട്ടയം: കോതനല്ലൂര്‍ മഞ്ജു ആന്‍ഡ് മരിയ സ്റീല്‍ ഫര്‍ണിച്ചര്‍ ഉടമയും ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന അഞ്ജു ജെന്റിന്റെ പിതാവുമായ ജോണ്‍ കണേറ്റുമ്യാലില്‍ (68) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 16ന് (ചൊവ്വ) രാവിലെ 10ന് ഭവനത്തില്‍ ആരംഭിച്ച് കോതനല്ലൂര്‍ ഗര്‍വാസീസ്-പ്രോത്താസീസ് ഫൊറോന പള്ളിയില്‍.

ഭാര്യ: ത്രേസ്യാമ്മ ഏറ്റുമാനൂര്‍ വിഗികോട്ടയില്‍ കുടുംബാംഗം.

മറ്റുമക്കള്‍: മഞ്ജു (കടുത്തുരുത്തി), ജിന്‍ജു (മുട്ടുചിറ). മരുമക്കള്‍ സജി നടാപറമ്പില്‍ (ദുബായ്), അലക്സ് മൂരിക്കന്‍, ജെന്റിന്‍ താന്നിക്കപറമ്പില്‍ (ബ്രാഡ്ഫോര്‍ഡ്).

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം