ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് സെമിനാര്‍ സംഘടിപ്പിച്ചു
Saturday, December 13, 2014 10:46 AM IST
ഡാളസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ (കഅചഅചഠ) ആഭിമുഖ്യത്തില്‍ ഡാളസില്‍ നഴ്സുമാര്‍ക്കായി പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു.

ഡാളസ് പാര്‍ക്ക്ലാന്‍ഡ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടിയായിരുന്നു സെമിനാര്‍. സെമിനാര്‍ വിജ്ഞാനപ്രദവും നഴ്സിംഗ് ലൈസന്‍സ് പുതുക്കുവാനുള്ള ക്രെഡിറ്റ് അവേഴ്സ് ലഭിക്കുന്നതിനു സഹായകരവുമായി.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആര്‍ലിംഗ്ടനില്‍ നിന്നുള്ള വിദഗ്ദര്‍ ക്ളാസുകള്‍ നയിച്ചു. അസോസിയേഷന്റെ പ്രഫഷണല്‍ ഡെവലപ്മെന്റ്റ് ചെയര്‍ പേഴ്സണ്‍ ജെസി പോള്‍ പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടയ്മായ ഈ സംഘടന കഴിഞ്ഞ മൂന്നു ദശാബ്ദമായി നഴ്സുമാര്‍ക്ക് സഹായകരമാകുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഈ വര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഹരിദാസ് തങ്കപ്പനാണ് നേതൃത്വം നല്‍കുന്നത്. പബ്ളിക് റിലേഷനു വേണ്ടി ഏലിക്കുട്ടി ഫ്രാന്‍സിസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍