ഫാ. റോയി പാലാട്ടി സിഎംഐക്ക് ഡോക്ടറേറ്റ്
Saturday, December 13, 2014 10:30 AM IST
ലുവൈന്‍: ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ അധ്യാപകനും ശാലോം മീഡിയയുടെ സ്പരിച്ച്വല്‍ ഡയറക്ടറുമായ ഫാ.റോയി പാലാട്ടി സിഎംഐ ബല്‍ജിയത്തിലെ ലുവൈന്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ എത്തിക്സ് ആന്‍ഡ് ഇക്കണോമിക്സ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ഡോക്ടറേറ്റ് നേടി.

ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാ സെന്നിന്റെയും അമേരിക്കന്‍ നിയമപണ്ഡിതനായ റൊണാള്‍ഡ് സ്വാര്‍ക്കിന്റെയും പഠനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തിയ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ്. പരേതനായ പാലാട്ടി വര്‍ഗീസിന്റെയും റോയിയുടെയും ഏകമകനാണ് ഫാ.റോയി. റെജി, റെക്സി എന്നിവര്‍ സഹോദരങ്ങളാണ്.

ശ്രീശങ്കരാ കോളജ് കാലടി, സെന്റ് ആല്‍ബര്‍ട്ട്സ് കോളജ് എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്ദബിരുദവും നേടിയ ഫാ. റോയി 2004 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ നാമധേയത്തിലുള്ള എന്‍ഡോവ്മെന്റ് നേടി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠനം നടത്തിയ ഫാ. റോയി സണ്‍ഡേ ശാലോമിന്റെ ജനറല്‍ എഡിറ്ററും ഗ്രന്ഥകാരനും നല്ലൊരു വാഗ്മിയുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍