'ഗ്ളോറിയ 2014': കരോള്‍ ഗാന മത്സരവും ക്രിസ്മസ് ആഘോഷവും ഡിസംബര്‍ 28ന്
Saturday, December 13, 2014 10:28 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (ഡിഎസ്വൈഎം) 'ഗ്ളോറിയ 2014' എന്ന പേരില്‍ കരോള്‍ ഗാന മത്സരവും ക്രിസ്മസ് ആഘോഷവും നടത്തുന്നു. ഡിസംബര്‍ 28ന് (ഞായര്‍) ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം ആറു വരെ ജസോല ഔവര്‍ ലേഡി ഫാത്തിമ ഫൊറോന ചര്‍ച്ചിലാണ് ആഘോഷ പരിപാടികള്‍.

ഇതിന്റെ പോസ്റര്‍ പ്രകാശനം ഡിസബംര്‍ 13ന് (ശനി) ഔവര്‍ ലേഡി ഫാത്തിമ ഫൊറോന ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ എറണാകുളം -അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ യൂത്ത് മൂവ്മെന്റിന്റെ പ്രതിനിധികളും പങ്കെടുത്തു.

ഡിഎസ്വൈഎമ്മിന്റെ പുതിയ തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി (ഉഋതഇഛ) ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര, പ്രസിഡന്റ് ജോസഫ് കെ. ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്