ക്രെസന്റ് ചാരിറ്റി സെന്റര്‍ കുവൈറ്റിന് പുതിയ ഭാരവാഹികള്‍
Saturday, December 13, 2014 10:26 AM IST
കുവൈറ്റ്: ക്രെസന്റ് ചാരിറ്റി സെന്റര്‍ കുവൈറ്റ് 2015 2016 വര്‍ഷത്തേക്ക് ഉള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫര്‍വാനിയ ദാറുല്‍സൈനബില്‍ സലിം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ എന്‍ജനിയര്‍ റഹീം സാഹിബ് യോഗം ഉദ്ഘാടനം നിര്‍വഹിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഷാഹുല്‍ ബേപ്പൂരും സാമ്പത്തിക റിപ്പോര്‍ട്ട് ഗഫൂര്‍ അത്തോളിയും അവതരിപ്പിച്ചു. 2015-16 കാലയളവിലേക്കുള്ള ഭാരവാഹികളായി കോയ കക്കോടി (പ്രസിഡന്റ്). ഷാഹുല്‍ ബേപ്പൂര്‍ (ജനറല്‍ സെക്രട്ടറി), ഗഫൂര്‍ അത്തോളി (ട്രഷറര്‍), ഷരീഫ് ഒതുക്കുങ്ങല്‍, സമീര്‍ തിക്കോടി (വൈസ് പ്രസിഡന്റുമാര്‍), മന്‍സൂര്‍ കുന്നത്തേരി, നവാസ് കുന്നുംകൈ (ജോ. സെക്രട്ടറിമാര്‍), ഇബ്രാഹിം ഹാജി അരിയില്‍ (മതകാര്യം), സലിം ഹാജി (സേവിംഗ്സ് ആന്‍ഡ് ചാരിറ്റി), എന്‍ജിനിയര്‍ റഹീം, ഹാരിസ് തൃക്കരിപ്പൂര്‍, ഒ.പി ഉസ്മാന്‍, അബ്ദുള്‍ ഹക്കീം അഹ്സനി, എം.കെ അഷ്റഫ് എന്നിവരെ ഉപദേശക സമിതിയിലേക്കും തെരഞ്ഞെടുത്തു. ഷാഹുല്‍ ബേപ്പൂര്‍ സ്വാഗതവും ഗഫൂര്‍ അത്തോളി നന്ദിയും രേഖപെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍