ജര്‍മനിയില്‍ കൊടുങ്കാറ്റ് ; രണ്ടു മരണം
Saturday, December 13, 2014 10:23 AM IST
ബര്‍ലിന്‍: ജര്‍മനിയിലുണ്ടായ കൊടുങ്കാറ്റില്‍ (ബിലി) രണ്ടു പേര്‍ മരിച്ചു. ലോവര്‍ സാക്സനില്‍ ഇരുപത്തിരണ്ടുകാരന്‍ കാറോടിച്ചുപോകുമ്പോള്‍ മരം കടപുഴകി വാഹനത്തില്‍ വീണും ഫ്രാങ്ക്ഫര്‍ട്ടില്‍ ശക്തമായി കാറ്റില്‍ നാല്‍പ്പത്തിയേഴുകാരന്റെ മേല്‍ മരക്കൊമ്പു വീണുമാണ് മരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി കൊടുങ്കാറ്റു വീശുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ശക്തമായി കാറ്റിനൊപ്പം കനത്ത മഴയും ഐസ് മഴയും ഒക്കെയായി ജനജീവിതം ദുസഹമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍