കൊളോണ്‍ പോര്‍സില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 20ന്
Friday, December 12, 2014 10:11 AM IST
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ പോര്‍സിലുള്ള മലയാളി കുടുംബങ്ങളുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 20 ന് (ശനി) വൈകുന്നേരം നാലിന് കൊളോണ്‍ പോര്‍സിലെ അലക്സിയാനര്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ (ഗീലഹിലൃ ടൃമലൈ 64, 51149 കൊളോണ്‍ - പോര്‍സ് - എന്‍സന്‍) ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കും.

തുടര്‍ന്നുള്ള ആഘോഷ പരിപാടികളില്‍ ഈശ്വര പ്രാര്‍ഥന, ക്രിസ്മസ് സന്ദേശം, ക്രിസ്മസ് അവതരണം, കരോള്‍ ഗാനങ്ങള്‍, കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ കൂടാതെ വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കുമെന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്ന ഏബ്രഹാം വി. തോമസ് (അച്ചന്‍കുഞ്ഞ്) അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 02203 34871.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍