ദ്രോഹഡയില്‍ പൌലോസ് മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓര്‍മപെരുന്നാള്‍
Friday, December 12, 2014 10:08 AM IST
ദ്രോഹഡ: ദ്രോഹഡ സെന്റ് അത്താനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് ആലുവയില്‍ കബറടങ്ങിയ പരിശുദ്ധ പൌലോസ് മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 62 -ാമത് ഓര്‍മ പെരുന്നാള്‍ 2015 ജനുവരി 23, 24 (വെള്ളി,ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

23ന് (വെള്ളി) വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന, ഏഴിന് ഫാ. തോമസ് പുതിയാമഠത്തിന്റെ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

24 ന് (ശനി) രാവിലെ 9.45 ന് ഗ്രീന്‍ ഹില്ല്സിലുള്ള ഔര്‍ ലേഡി കോളജ് ചാപ്പലില്‍ കൊടിയേറ്റും. തുടര്‍ന്ന് 10 ന് പ്രഭാത നമസ്കാരവും 11 ന് ഫാ. രാജു ചെറുവിള്ളില്‍ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, പരിശുദ്ധ പിതാ വിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിക്കും. ഓര്‍മപെരുനാളിലും വി. കുര്‍

ബാനയിലും വന്നു സംബന്ധിച്ച് അനുഗ്രഹീതരകുവാന്‍ ദ്രോഹഡയിലും പരിസര പ്രദേശങ്ങളിലും എല്ലാ സുറിയാനി ക്രിസ്ത്യാനികളേയും സ്വാഗതം ചെയ്തു.

വി. കുര്‍ബാനക്കുള്ള പേരുകള്‍ മുന്‍കൂട്ടി നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് പുതിയാമഠം (വികാരി) 0860342125, ബിനു കുര്യാക്കോസ് (സെക്രട്ടറി) 0892070679, ഉല്ലാസ് ജോളി (ട്രഷറര്‍) 0894627152.

റിപ്പോര്‍ട്ട്: രാജു വേലംകാലാ