കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ അബാസിയ മേഖല കമ്മിറ്റിക്ക് രൂപം നല്‍കി
Friday, December 12, 2014 10:07 AM IST
കുവൈറ്റ്: സമസ്തയുടെ പോഷക ഘടകമായി കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ അബാസിയ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു.

അബ്ദുള്‍ ഹമീദ് അന്‍വരി (പ്രസിഡഡന്റ്), ഹുസന്‍ കുട്ടി (സെക്രട്ടറി), അബു താഹിര്‍ (ട്രഷറര്‍), അബ്ദുള്‍ നാസര്‍ അസ്ലാമി, ഹംസ മൌലവി, അഷ്റഫ് ദാരിമി, ഹംസ പെര്‍മ്ബ്ര എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, മുസ്തഫ ചട്ടിപ്പറമ്പ്, കാസിം, ബഷീര്‍ വജതാന്‍, സൈദലവി ബത്തേരി എന്നിവര്‍ ജോയിന്റ് സെക്രട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു.

10 കേന്ദ്ര കൌണ്‍സിലര്‍മാരും 6 വിംഗ് കണ്‍വീനര്‍മാരും 14 വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍മാര്‍ അടക്കം 41 അംഗങ്ങള്‍ ആണ് മേഘല കമ്മിറ്റിയില്‍.

ജനുവരി രണ്ടിന് നടക്കുന്ന മുഹബത്തെ റസൂല്‍ മഹാ സമ്മേളനത്തോട് അനുബന്ധിച്ച് കുവൈറ്റിലെത്തുന്ന സയിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര കമ്മിറ്റിക്ക് രൂപം നല്‍കും.

കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ഷംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ദാരിമി, ഇസ്മയില്‍ ഹുദവി, ഗഫൂര്‍ ഫൈസി, ഷംസുദ്ദീന്‍ മൌലവി, രായിന്‍ കുട്ടി ഹാജി, നാസര്‍ കൊടുര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് അലി പുതുപ്പരമ്പ് സ്വാഗതവും ഹുസന്‍ കുട്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍