കുവൈറ്റ്: കുവൈറ്റില്‍ ഒരു പതിറ്റാണ്ടായി ആതുര സേവനരംഗത്ത് സജീവമായ സിറ്റി ക്ളിനിക്കിന്റെ മൂന്നാമത് ശാഖ അബാസിയയില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും.
അബാസിയ ജമിയ റോഡില്‍ ആരംഭിക്കുന്ന റോയല്‍ സിറ്റി ക്ളിനിക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം നടക്കും. ക്ളിനിക്കിനോടനുബന്ധിച്ച് ഫാര്‍മസി, ഏക്സറെ, ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനവും നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റര്‍ ചെയുന്ന 2,000 പേര്‍ക്ക് 60 ദിനാറിന്റെ ഹെല്‍ത്ത് ചെക്കപ്പ് സൌജന്യമായി ചെയ്തു കൊടുക്കും. ബ്ളഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈലിംഗ്, യൂറിന്‍ പ്രൊഫൈല്‍, ഇസിജി, കണ്സള്ട്ടേഷന്, സിബിസി, കിഡ്നി ഫംഗ്ഷന്, ലിവര്‍ ഫംഗ്ഷന്, ചെസ്റ് ഏക്സറെ എന്നിവ അടങ്ങിയതാണ് സൌജന്യ ഹെല്‍ത്ത് ചെക്കപ്പ്. സിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നൌഷാദ്, ഡയറക്ടര്‍ ഇഖ്ബാല്‍, സിഇഒ ഡോ. ഫിലിപ്പ്, പിആര്‍ഒ വന്ദന പരീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍