ഡബ്ളിനില്‍ സിഎസ്ഐ കോണ്‍ഗ്രിഗേഷന്റെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 13ന്
Friday, December 12, 2014 6:22 AM IST
ഡബ്ളിന്‍: സിഎസ്ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 13ന് (ശനി) രാവിലെ 11 മുതല്‍ ഡബ്ളിനിലെ ഡോണോര്‍ അവന്യൂവിലുളള സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് പള്ളിയില്‍ നടക്കും.

മലയാളത്തിലും ഇംഗ്ളീഷിലും ഉള്ള കരോള്‍ ഗാനങ്ങള്‍ ഗായക സംഘം ആലപിക്കും. ഡബ്ളിന്‍ ലൂക്കന്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. നൈനാന്‍ പി. കുര്യാക്കോസ് ക്രിസ്മസ് സന്ദേശം നല്‍കും. തുടര്‍ന്ന് കുട്ടികളുടെ ഗായക സംഘത്തിന്റെ പാട്ടുകളും സ്കിറ്റും അരങ്ങേറും. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ട്. ഏവരേയും ഈ കരോള്‍ സര്‍വീസിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

സ്ഥലം: സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്, ഡോനോര്‍ അവന്യൂ, ഡബ്ളിന്‍ 8 (നാവിഗേറ്റര്‍ ഉപയോഗിച്ച് 248 സൌത്ത് സര്‍ക്കുലര്‍ റോഡ്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു ജോണ്‍സണ്‍: 0872285918, കോശി വര്‍ഗീസ് 0872988778.