കെഐജി പൊതുസമ്മേളനം ഡിസംബര്‍ 26ന്
Friday, December 12, 2014 6:20 AM IST
കുവൈറ്റ് സിറ്റി: മുഹമ്മദ് നബി മാനവതയുടെ മാര്‍ഗദര്‍ശി എന്ന തലക്കെട്ടില്‍ കെഐജി നടത്തുന്ന സോഷ്യല്‍ മീഡിയ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഡിസംബര്‍ 26ന് (വെള്ളി) ഉച്ചയ്ക്ക് ഒന്നു മുതല്‍ അബുഹലീഫ അല്‍ സാഹില്‍ ക്ളബിന് പിറകില്‍ പ്രത്യേകം തയാറാക്കിയ ടെന്റില്‍ നടക്കും.

അഹ് ലുസുന്നത്തിവല്‍ ജമാഅ എന്ന വിഷയത്തെ അധികരിച്ച് കേരള ജമാഅത്തെ ഇസ് ലാമി സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങള്‍ പ്രഭാഷണം നടത്തും. ഇത്തിബാഉറസുല്‍ എന്ന വിഷയം അവതരിപ്പിച്ച് കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവൂര്‍ പ്രഭാഷണം നടത്തും. കെഐജി പ്രസിഡന്റ് കെ.ഐ സുബൈര്‍ അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വാഹന സൌകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99057829, 50877884.