മെല്‍ബണ്‍ മാര്‍ത്തോമ പള്ളി ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു
Friday, December 12, 2014 6:19 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മാര്‍ത്തോമ പള്ളിയുടെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ ആറിന് (ശനി) റോയല്‍ പരേഡിലുള്ള മാര്‍ത്തോമ പള്ളിയില്‍ നടന്നു. മാര്‍ത്തോമ ഗായക സംഘം ഗാനങ്ങള്‍ അവതരിപ്പിച്ചു. സീറോ മലബാര്‍ കാത്തലിക് ഓസ്ട്രേലിയന്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കി. ഇടവക വികാരി റവ. സി. തോമസ്, സെക്രട്ടറി ജോര്‍ജ് തോമസ് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

സണ്‍ഡേ സ്കൂള്‍, പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്/യുവജനസഖ്യം, സേവികാ സംഘം എന്നീ സംഘടനകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഏയ്ഞ്ചല ഏബ്രഹാമും നോയല്‍ ജോസഫും എംസി മാരായിരുന്നു. വൈസ് പ്രസിഡന്റ് ടോം ജോര്‍ജ് സ്വാഗതവും കണ്‍വീനര്‍ ജോര്‍ജ് തോമസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്