ഒഐസിസി വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റി പ്രവാസി സേവന കേന്ദ്രയുടെ പ്രവര്‍ത്തനം ആരംഭിച്ചു
Friday, December 12, 2014 6:19 AM IST
ജിദ്ദ: ഔദ്യോഗിക കൃത്യ നിര്‍വഹണം പോലും അവിഹിത പണസമ്പാദനത്തിനുള്ള മാര്‍ഗമായി ഉപോയോഗിക്കുന്ന ഈ കാലത്ത് സൌജന്യ സേവന കേന്ദ്രങ്ങള്‍ മഹത്തരമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടിവി അവതാരകനുമായ അര്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ലോക മനുഷ്യാവകാശ ദിനത്തില്‍ ഒഐസിസി വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രവാസി സേവന കേന്ദ്രയുടെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികളുടെ നന്മകള്‍ കാണാന്‍ കേരളം വിടണം എന്നതിന്റെ മറ്റൊരു ഉദാഹരാണമാണ് ഇത്. ഒരിക്കലും വറ്റാത്ത ഉറവയാണ് സ്നഹവും സാഹോദര്യവും എന്നും എന്നാല്‍ അത് പങ്കുവയ്ക്കപെടുമ്പോള്‍ മാത്രമേ അര്‍ഥവ്യര്‍ഥമാകുകയൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ധാര്‍മികത കൈ വിടാതെ മുറുകെ പിടിക്കുവാന്‍ യുവ തലമുറയ്ക്ക് പ്രചോദനം നല്‍കുവാന്‍ ബോധപൂര്‍വമായ ശ്രമം നടത്തണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇന്റനാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിക്ക് പറഞ്ഞു.

ആധുനികതയുടെ കുത്തൊഴിക്കില്‍ മുല്യങ്ങളും ഒലിച്ചു പോകുയാണെന്നും ഇത്തരം ദിനങ്ങള്‍ അത് നമ്മെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നതെന്നും ചടങ്ങില്‍ അധ്യഷത വഹിച്ച റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു. എല്ലാ ബുധനാഴ്ചയും പ്രവര്‍ത്തിക്കുന്ന സേവനം കേന്ദ്രത്തിന്റെ ആദ്യ പ്രവര്‍ത്തി ദിവസം അന്താരഷ്ട മനുഷ്യാവകാശ ദിനമായിവന്നതില്‍ ഏറെ സന്തോഷമുണ്െടന്നും മുനീര്‍ പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിക്കിനെ വൈസ് പ്രസിഡന്റ് ഷൂക്കൂര്‍ വക്കം പൊന്നാട അണിയിച്ചു ആദരിച്ചു. ആര്‍. ശ്രീകണ്ഠന്‍ നായരെ ജനറല്‍ സെക്രട്ടറി ജോഷി വര്‍ഗീസ് ബൊക്കെ നല്‍കി സ്വീകരിച്ചു. അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഇമ്രാന്‍, ചെമ്പന്‍ അബാസ്, ഷറഫുദ്ദീന് കായംകുളം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വഗതവും സേവന കേന്ദ്രയുടെ കണ്‍വീനര്‍ അലി തേക്ക് തോട് നന്ദിയും പറഞ്ഞു. നിരവധി പേര്‍ വിവിധ ആവശ്യങ്ങളുമായാണ് സേവന കേന്ദ്രയുടെ ആദ്യ ദിനം എത്തിയത്. അധികവും ഹുറൂബ് കേസുകളാണ്. ഇതില്‍ മറ്റു സംസ്ഥാനക്കാരും ഉണ്ടായിരുന്നു. ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും കോണ്‍സുലേറ്റ് സഹായത്തിനുവേണ്ട കാര്യങ്ങളും ചെയ്തു കൊടുത്തു. ഇന്ത്യ ഫോറം ഫോര്‍ ഇന്ററസ്റ് ഫ്രീ ബാങ്കിംഗ് സെക്രട്ടറി ജനറല്‍ വി.കെ. അബ്ദുള്‍ അസീസ്, ടി.എം.എ. റഹൂഫ്, അബ്ദുറഹ്മാന്‍ അമ്പലപള്ളി, നൌഷാദ് അടൂര്‍, ശ്രിജിത്ത് കണ്ണൂര്‍, മുജീബ് തൃത്താല, സലിം കുട്ടായി, പി.പി. ഹാഷിം തുടങ്ങിയവരും സന്നിധരായിരുന്നു. പ്രവാസി സേവന കേന്ദ്രം എല്ലാ ബുധനാഴ്ചയും രാത്രി 8.30 മുതല്‍ 11 വരെ ഷറഫിയ ഇമ്പാല ഗാര്‍ഡനിലാണ് പ്രവര്‍ത്തിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലി തേക്ക് തോട് 0504628886, സലാം പേരുവഴി 0506035631, ദോസ്ത് അഷ്റഫ് 0567199755.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍