ജര്‍മന്‍ റിയല്‍ എസ്റേറ്റ് ടാക്സില്‍ 2015 മുതല്‍ വന്‍ വര്‍ധനവ്
Friday, December 12, 2014 5:09 AM IST
ബെര്‍ലിന്‍: ജര്‍മന്‍ റിയല്‍ എസ്റ്റേറ്റ് ടാക്സില്‍ 2015 ജനുവരി ഒന്നു മുതല്‍ വന്‍ വര്‍ധനവ് വരുത്തി. ഈ റിയല്‍ എസ്റ്റേറ്റ് ടാക്സ് 2015 ജനുവരി ഒന്നു മുതല്‍ വില്‍പ്പന വിലയുടെ വിവിധ സംസ്ഥാനങ്ങളില്‍ 3.5 മുതല്‍ 6.5 ശതമാനമായി ഉയര്‍ത്തി. ഈ പുതുക്കിയ നിരക്ക് അന്തരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് ടാക്സ് നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. ജനുവരി ഒന്ന്, 2006 ല്‍ ഈ നിരക്ക് മിക്ക സംസ്ഥാനങ്ങളിലും 3.5 ശതമാനം ആയിരുന്നു. ഇത് വര്‍ധിപ്പിച്ച് 2015 മുതല്‍ അന്തരാഷ്ട്ര നിരക്കിനേക്കാള്‍ ഉയര്‍ന്നതാക്കി. വിവിധ സംസ്ഥാനങ്ങളിലെ പുതുക്കിയ റിയല്‍ എസ്റ്റേറ്റ് ടാക്സ് ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ലോക സഞ്ചാര കേന്ദ്രമായ സ്വിറ്റ്സര്‍ലന്‍ഡിലെ റിയല്‍ എസ്റ്റേറ്റ് ടാക്സ് 3.3 ശതമാനം മാത്രമാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ താഴെ പറയുന്ന റിയല്‍ എസ്റ്റേറ്റ് ടാക്സ് ശതമാനമാണ് നിലവിലുള്ളത്. ഓസ്ട്രിയ-3.5; ഡെന്‍മാര്‍ക്ക് -0.6; ഫ്രാന്‍സ് -5.0. ഗവര്‍മെന്റിന് നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് ടാക്സിന് പുറമെ നോട്ടറി ഫീസ്, രജിസ്ട്രേഷന്‍ ഫീസ് എന്നിവ കണക്കാക്കിയാല്‍ ജര്‍മനിയില്‍ വീട്, അപ്പാര്‍ട്ട്മെന്റ്, മറ്റ് സ്ഥലങ്ങള്‍ എന്നിവ വാങ്ങുക ജോലി മാത്രം ചെയ്ത് ജീവിക്കുന്നവര്‍ക്ക് അസാധ്യമായി മാറും. പ്രത്യേകിച്ച് പ്രവാസികള്‍ക്ക് ഇത് വന്‍ പ്രതിസന്ധി ഉണ്ടാക്കും. എന്നാല്‍ ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വാങ്ങി നോട്ടറി ഉടമ്പടി പൂര്‍ത്തിയാക്കിയാല്‍ 2015 ജനുവരി മുതലുള്ള വര്‍ദ്ധിച്ച റിയല്‍ എസ്റ്റേറ്റ് ടാക്സില്‍ നിന്നും രക്ഷ നേടാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍