അനുഗ്രജപമാലയോടെ തുടക്കം; ദിവ്യകാരുണ്യാരാധനയോടെ സമാപനം
Thursday, December 11, 2014 5:53 AM IST
ബ്രാഡ്ഫോര്‍ഡ്: വിവിധ ഭാഷാ-ദേശക്കാര്‍ ഒരുമയോടെ കരങ്ങള്‍ കോര്‍ത്ത് ദൈവസ്തുതികളാല്‍ മുഖരിതമാക്കുന്ന ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും സംയുക്തമായി നടത്തപ്പെടുന്ന അഭിഷേകാഗ് നി കണ്‍വന്‍ഷന് ഇനി രണ്ടു ദിനങ്ങള്‍ മാത്രം.

അത്ഭുതങ്ങളും അടയാളങ്ങളും ഇല്ലാതെ വൈദവചന പ്രഘോഷണം അസാധ്യമെന്ന് പറഞ്ഞ വിശുദ്ധ അഗസ്തിനോസിന്റെ വാക്കുകളെ കടമെടുത്തുകൊണ്ട് പ്രകടമായ സൌഖ്യങ്ങള്‍ പ്രദാനം ചെയ്യുന്ന സൌഖ്യ ശുശ്രൂഷകള്‍ക്ക് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും.

ശനി രാവിലെ കൃത്യം 6.30ന് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീം അംഗങ്ങളോടു ചേര്‍ന്ന് കണ്‍വന്‍ഷന്‍ ഹാളില്‍ വെഞ്ചരിപ്പ് ശുശ്രൂഷകള്‍ നടത്തും. എട്ടിന് പരി. കന്യാകാമറിയത്തിന്റെയും വിശുദ്ധ യൌസേപ്പിതാവിന്റെയും മധ്യസ്ഥതയാല്‍ ലോകരക്ഷനായ യേശുവിന്റെ മംഗളവാര്‍ത്ത ജനന രഹസ്യങ്ങളായ സന്തോഷത്തിന്റെ രഹസ്യങ്ങള്‍ ഓരോ മേഖലകളിലും പ്രത്യേക മാധ്യസ്ഥ്യം വഹിച്ച് പ്രാര്‍ഥിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ ഭാഷാ-ദേശ നിവാസികളും ആഫ്രോ-കരീബിയന്‍, വിവിധ ഏഷ്യന്‍-ഔഷ്യാന ജനതകളും ഒരുമിച്ച് കൂടുന്നതിനാല്‍ യൂണിവേഴ്സല്‍ ബലിയര്‍പ്പണമായതിനാല്‍ ഇംഗ്ളീഷിലുള്ള ദിവ്യബലിക്ക് ഫാ. എയ്മന്റെ മുഖ്യകാര്‍മികത്വത്തില്‍ 20ലധികം വൈദികര്‍ സഹകാര്‍മികരാകും.

കുട്ടികളുടെ ധ്യാനം രാവിലെ എട്ടിന് ആരംഭിക്കും. വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വേദികളിലായിട്ടാണ് ധ്യാനം. പ്രധാന കണ്‍വന്‍ഷന്‍ ഹാളിനു മുമ്പിലുള്ള സെഹിയോന്‍ ടീം അംഗങ്ങള്‍, കുട്ടികള്‍ പോകേണ്ട വേദി കണ്െടത്താന്‍ സഹായിക്കും.

പ്രകടമായ സൌഖ്യങ്ങള്‍ ദര്‍ശിക്കുന്ന തിന്മയുടെയും അന്ധകാര ശക്തികളെയും അടിച്ചമര്‍ത്തുന്ന വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും. ഇംഗ്ളിഷിലും മലയാളത്തിലുമായി നടത്തുന്ന വചനപ്രഘോഷണം ഫാ. സിറിള്‍ ഇടമന ഇംഗ്ളീഷില്‍ തര്‍ജിമ ചെയ്യും.

ദൈവിക കൃപയുടെ അനുഗ്രഹങ്ങള്‍ വാരിച്ചൊരിയുന്ന പരിശുദ്ധാത്മാഭിഷേക്താല്‍ പൂരിതമാകുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും. പ്രകടമായ നിരവധി രോഗസൌഖ്യങ്ങളും അത്ഭുതങ്ങളും ദര്‍ശിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ജനസാഗരത്തിന് വിശ്വാസം ഉജ്ജ്വലിപ്പിക്കുന്നതാകും.

രണ്ടായിരത്തോളം വരുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക ദിവ്യബലിയും ദിവ്യകാരുണ്യരാധാനയും ഉണ്ടായിരിക്കും.

ബഥേലില്‍ പാര്‍ക്കിംഗ് സൌകര്യം ലഭ്യമാകാത്തവര്‍ക്ക് തൊട്ടടുത്തുള്ള പാര്‍ക്ക് ആന്‍ഡ് റൈഡിലോ ഒരു മൈല്‍ താഴെ ദൂരമുള്ള കൌണ്‍സില്‍ പാര്‍ക്കിംഗിലോ (ആ60 3അജ) വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

ആത്മീയ പുരോഗതിക്ക് ഉതകുന്ന എല്‍-എയ്ദോ ബുക്സ്റാള്‍ കണ്‍വന്‍ഷന്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്നതാണ്.

രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ വോളന്റിയേഴ്സ് ആയിട്ടുള്ള സെഹിയോന്‍ ടീം അംഗങ്ങള്‍ രാവിലെ 6.30ന് എത്തണമെന്ന് ഫാ. സോജി ഓലിക്കല്‍ അറിയിച്ചു.

പാര്‍ക്കിംഗ് സംബന്ധമായ വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം