പയ്യന്നൂര്‍ സൌഹൃദവേദി സൌഹൃദ സന്ധ്യ ഡിസംബര്‍ 11 ന്
Thursday, December 11, 2014 5:52 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദവേദിയുടെ നാലാം വാര്‍ഷികാഘോഷവും സൌഹൃദ സന്ധ്യയും ഡിസംബര്‍ 11ന് വൈകുന്നേരം എക്സിറ്റ് 18 ന് സമീപമുള്ള നൂര്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. പരിപാടിയില്‍ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകനായ നജീം അര്‍ഷാദ്, മാപ്പിളപ്പാട്ടിന്റെ കുലപതി മൂസ എരഞ്ഞോളി എന്നിവര്‍ മുഖൃാതിഥികളായെത്തുമെന്ന് റിംഫ് ഹാളില്‍ വിളിച്ചു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

മുസ എരഞ്ഞോളി തന്റെ ജനകീയ മാപ്പിളപ്പാട്ടുകളും നജീം അര്‍ഷാദ് സുപ്രസിദ്ധമായ മെലഡി ഗാനങ്ങളും സൌഹൃദസന്ധ്യയില്‍ അവതരിപ്പിക്കും. കൂടാതെ പിഎസ്വി ദമാം ചാപ്റ്ററിലെ കലാകാരന്മാരായ ജിന്‍ഷ ഹരിദാസ്, ശ്രേയ രവീന്ദ്രന്‍, ഫൈസല്‍ മേഘ മല്‍ഹാര്‍ തുടങ്ങിയവരും പങ്കെടുക്കും. നസീബ് കലാഭവന്‍ അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്, വടക്കന്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ പൂരക്കളി, ഒപ്പന, ദഫ്മുട്ട്, വനിതാവേദിയുടെ തിരുവാതിരകളി, ബാലവേദിയുടെ നൃത്തനൃതൃങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.

പ്രമുഖ സൌദി സ്ഥാപനമായ തന്‍മിയ ഫുഡ്സ് മുഖ്യ പ്രായോജകരായ പരിപാടിക്ക് മുന്‍കൂട്ടി വിതരണം ചെയ്യുന്ന പാസ് മൂലമായിരിക്കും പ്രവേശനം.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മുസ്തഫ കവായി, ജനറല്‍ സെക്രട്ടറി മധുസൂധനന്‍, ബഷീര്‍ കാരോളം, അന്‍വര്‍ രാമന്തളി, ബാബു ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍