ഉസ്മാന്‍ ഇരുമ്പുഴിക്ക് എംഇഎസ് യാത്രയയപ്പ് നല്‍കി
Thursday, December 11, 2014 5:52 AM IST
ജിദ്ദ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഉസ്മാന്‍ ഇരുമ്പുഴിക്ക് മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി ജിദ്ദ ഘടകം യാത്ര അയപ്പ് നല്‍കി.

എംഇഎസ്, ജിദ്ദ ഘടകത്തിന്റെ രൂപീകരണം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഉസ്മാന്‍ ഇരുമ്പുഴി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പിആര്‍ഒ തുടങ്ങി എംഇഎസിന്റെ വിവിധ പദവികള്‍ വഹിച്ചിരുന്നു.

വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യരംഗത്തും എംഇഎസ് നടത്തിയ വിവിധ പരിപാടികളില്‍ ഉസ്മാന്റെ സേവനം മഹത്തരമായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അലവി അറുവീട്ടില്‍ പറഞ്ഞു. എംഇഎസ് മുന്‍ പ്രസിഡന്റ് സി.പി. സലീം ഉസ്മാന്‍, കെ.പി. അബ്ദുള്‍ സലാം എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഉസ്മാന്റെ പത്നി സാബിറക്ക് ഫായിസ അഷ്റഫ് ഉപഹാരം നല്‍കി. മുഹമ്മദ് കാവുങ്ങല്‍, സി.പി. സലീം, ഉബൈദുള്ള, ഹൈദര്‍, ഷെഹരിയാര്‍, റഹീം ബേക്കര്‍, സലാഹ് കാരാടന്‍, അക്ബര്‍ കറുമാറ, സലീം അലി, ഹംസ സീക്കോ, നിസാര്‍, എം.വി. എ സലീം, പി.വി. അഷ്റഫ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജമാലുദ്ദീന്‍ സ്വാഗതവും കെ.പി. അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.