ഇന്‍സ്റഗ്രം ഉപയോഗിക്കുന്നവരുടെ എണ്ണം 300 മില്യണ്‍ കവിഞ്ഞു
Thursday, December 11, 2014 5:45 AM IST
ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണിലൂടെ ചിത്രങ്ങള്‍ അയയ്ക്കുന്നതിന് 2010 ല്‍ ആരംഭിച്ച ഇന്‍സ്റഗ്രം പ്രോഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി ഇന്‍സ്റഗ്രം സിഇഒ കെവിന്‍ സിസ്ട്രോം അവകാശപ്പെട്ടു.

പ്രതിമാസം 300 മില്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റഗ്രം ഉപയോഗിക്കുന്നത്. ഒമ്പതു മാസം മുമ്പുവരെ ഇത് 200 മില്യണായിരുന്നു.

അമേരിക്കയ്ക്കു പുറത്തുള്ള 65 ശതമാനം പേരാണ് ഈ പ്രോഗ്രാം കൂടുതല്‍ ഉപയോഗിക്കുന്നത്. 70 മില്യണ്‍ ഫോട്ടോകളാണ് ഇന്‍സ്റഗ്രാമിലൂടെ പ്രതിദിനം ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതിന്റെ ഉപയോഗത്തില്‍ 80 ശതമാനവും പേര്‍ 12നും 34നും ഇടയില്‍ പ്രായമുള്ളവരാണ്.

ഇന്‍സ്റഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഇതിലൂടെ പരസ്യപ്പെടുത്തുന്നവരുടെ എണ്ണത്തിലും റിക്കാര്‍ഡ് വര്‍ധനയാണ്, മൂന്നൂറു മില്യണ്‍ ജനങ്ങളാണ് ഇത് ഉപയോഗിക്കുന്നത് എന്നതാണ് പരസ്യക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്‍സ്റഗ്രാം ഇന്നു വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ഒരു ഹരമായി മാറി കഴിഞ്ഞിരിക്കുന്നു. ചെലവു കൂടാതെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള സുരക്ഷിതമാര്‍ഗമാണ് ഇന്‍സ്റഗ്രാം പ്രോഗ്രാം.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍