നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സഭയില്‍ രണ്ട് ശമ്മാശന്മാര്‍ പൌരോഹിത്യ പദവിയിലേക്ക്
Thursday, December 11, 2014 5:44 AM IST
ഡാളസ്: സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയില്‍ ഡിസംബര്‍ 14ന് (ഞായര്‍) ആര്‍ച്ച് ബിഷപ് ഡോ. സില്‍വാനോസ് ആയൂബ് മെത്രാപോലീത്താ രണ്ട് ശെമ്മാശന്മാരെ പൌരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തുന്നു.

1997 മുതല്‍ കോറൂയോ ആയും 2013 ല്‍ പൂര്‍ണ ശെമ്മാശന്‍ ആയും പട്ടം നല്‍കപ്പെട്ട എഴുമായില്‍ എബി കുര്യാക്കോസ് ഏബ്രഹാം ശെമ്മാശനും 2005 ല്‍ കോറൂയോ ആയും 2013ല്‍ പൂര്‍ണ ശെമ്മാശന്‍ ആയും പട്ടം നല്‍കപ്പെട്ട ചരിവുപറമ്പില്‍ ഏബ്രഹാം സഖറിയ (ജെക്കു സഖറിയ) ശെമ്മാനുമാണ് വൈദിക സ്ഥനത്തേയ്ക്ക് ഉയര്‍ത്തപ്പെടുന്നവര്‍.

രാവിലെ ഒമ്പതിന് ഇടവക മെത്രാപോലീത്താ ആര്‍ച്ച് ബിഷപ് ഡോ. സില്‍വാനോസ് ആയൂബ് മെത്രാപോലീത്തായുടെ മുക്യകാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയിലും പട്ടം കൊട ശുശ്രൂഷയിലും നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭവനങ്ങളില്‍നിന്നും വന്നുചേരുന്ന വൈദിക ശ്രേഷ്ഠരും വിശ്വാസികളും പങ്കുചേരും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടറേറ്റ് ബിരുദം ലഭിച്ച സില്‍വാനോസ് തിരുമേനിക്കും വൈദികര്‍ക്കും അനുമോദനാശംസകള്‍ നല്‍കും. വൈദിക ശ്രേഷ്ഠരും ഇടവക പ്രതിനിധികളും പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് 2015 ജൂലൈയില്‍ നടക്കുന്ന ക്നാനായ ഫാമിലി കണ്‍വന്‍ഷന്റെ കിക്ക് ഓഫ് ചടങ്ങ് തിരുമേനി നിര്‍വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.

ഏവരേയും ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. എം.എസ് ചെറിയാന്‍ കോര്‍എപ്പിസ്കോപ്പ മൂഴിയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍