കേളി പതിനാലാം വാര്‍ഷികം ആഘോഷിക്കുന്നു
Thursday, December 11, 2014 4:45 AM IST
റിയാദ്: റിയാദിലെ പ്രമുഖ കലാ സാംസ്ളാരിക ജീവകാരുണ്യ പ്രവാസി സംഘടനയായ കേളി കലാ സാംസ്കാരിക വേദി പതിനാലാം വാര്‍ഷികം ആഘോഷിക്കുന്നു.

2001 ജനുവരി 1 നാണ് കേളി രൂപം കൊണ്ടത്. എല്ലാ വര്‍ഷവും ജനുവരി ഒന്ന് കേളി ദിനമായി കേളി അംഗങ്ങള്‍ ആചരിച്ചുവരികയാണ്.  2015 ജനുവരി 2 വെള്ളിയാഴ്ച്ച അല്‍ഹയര്‍ കോമ്പൌണ്ടില്‍ രാവിലെ മുതല്‍ നടക്കുന്ന കേളിദിനാഘോഷ പരിപാടികളില്‍ കേളി അംഗങ്ങളും കേളി കുടുംബവേദി പ്രവര്‍ത്തകരും കുട്ടികളും അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറും. കൂടാതെ ഏരിയ തലത്തില്‍ കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും പങ്കെടുക്കുന്ന വിവിധ കലാ കായിക മല്‍സരങ്ങളും ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുണ്െടന്ന് സംഘാടക സമിതി കണ്‍വീനര്‍ ചന്ദ്രന്‍ തെരുവത്ത് കേളി സെക്രട്ടറി റഷീദ് മേലേതില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍