നൊബേല്‍ സമാധാന പുരസ്കാരം മലാലയും സത്യാര്‍ത്ഥിയും ഏറ്റുവാങ്ങി
Thursday, December 11, 2014 4:44 AM IST
സ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മലാല യുസഫ്സായിയും കൈലാഷ് സത്യാര്‍ഥിയും ഏറ്റുവാങ്ങി. സമാധാനത്തിനുള്ള പുരസ്കാരങ്ങള്‍ നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലും മറ്റു നൊബേല്‍ പുരസ്കാരങ്ങള്‍ സ്വീഡന്‍ തലസ്ഥാനമായ സ്റോക്ക്ഹോമിലുമാണ് വിതരണം ചെയ്തത്. ബുധനാഴ്ച വൈകുന്നേരം ഓസ്ലോയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങിയത്.

സമാധാനത്തിനുള്ള പുരസ്കാരം ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് ലഭിക്കുന്നതെന്ന വിശേഷണവും ഇത്തവണത്തെ നൊബേല്‍ പുരസ്കാരത്തിന്. താലിബാനെതിരെ ബ്ളോഗിലൂടെ പ്രതിഷേധിച്ചതും വിദ്യാഭ്യാസ അവകാശത്തിനായി പടപൊരുതിയതുമാണ് മലാലയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

നൊബേല്‍ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് മലാല. നൊബേല്‍ സമ്മാനം നേടുന്ന പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല.

എന്നാല്‍ ബച്ച്പന്‍ ബച്ചാവോ ആന്തോളന്‍റെ പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിക്ക്, കുട്ടികള്‍ക്കെതിരെയുള്ള ചൂഷണത്തിനെതിരെ പടപൊരുതിയതിനാണ് പുരസ്കാരം ലഭിച്ചത്.പുരസ്കാര തുകയായ 1,4 മില്യന്‍ ഡോളര്‍ ഇരുവരും പങ്കുവെയ്ക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍