ഏകദിന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Wednesday, December 10, 2014 6:25 AM IST
കുവൈറ്റ് : സ്പാര്‍ക്സ് എഫ്സി കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്റെ (കെഫാക്) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് യുഎഇ എക്സ്ചേഞ്ച് കിക്കോഫ് ഡിസംബര്‍ 12ന് (വെള്ളി) മിശ്രിഫ് പബ്ളിക് അഥോറിറ്റി ഓഫ് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടത്തും.

ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്തരായ കളിക്കാര്‍ ബൂട്ട് കെട്ടുന്ന ടൂര്‍ണമെന്റില്‍ കുവൈറ്റിലെ പ്രമുഖരായ 18 ടീമുകള്‍ മാറ്റുരക്കും.

മത്സരം ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങും .ചാമ്പ്യന്മാരാകുന്ന ടീമിന് യുഎഇ എക്സ്ചേഞ്ച് സ്പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും റണ്ണര്‍ അപ്പ് ആകുന്ന ടീമിന് സ്പോര്‍ട്സ് ഡയറക്ട് സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99288672, 97324435, 99542303.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍