ഡാളസില്‍ ബര്‍ണബാസ് തിരുമേനിയുടെ ഓര്‍മയാചരണം ഡിസംബര്‍ 14ന്
Wednesday, December 10, 2014 6:22 AM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ രണ്ടാമത് ഓര്‍മപെരുന്നാള്‍ ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഡിസംബര്‍ 14ന് (ഞായര്‍) നടക്കും.

വികാരി ഫാ. ജോണ്‍ കുന്നത്തുശേരിലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ബര്‍ണബാസ് തിരുമേനിയെ ഓര്‍ക്കുകയും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു. വിശുദ്ധ കുര്‍ബാനക്കുശേഷം നടക്കുന്ന പൊതുയോഗത്തില്‍ തിരുമേനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍ കുന്നത്തുശേരി, ട്രസ്റി നെബു കെ. ചെറിയാന്‍, സെക്രട്ടറി ജോണ്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്