ഡാളസ് മേയര്‍ മൈക്ക് റൌളിംഗ്സ് വീണ്ടും മത്സരിക്കുന്നു
Wednesday, December 10, 2014 6:22 AM IST
ഡാളസ് : അടുത്തുവരുന്ന തിരഞ്ഞെടുപ്പില്‍ ഡാളസ് സിറ്റി കൌണ്‍സിലിലേക്ക് താന്‍ വീണ്ടും മത്സരിക്കുമെന്ന് മേയര്‍ മൈക്ക് റൌളിംഗ്സ് പ്രഖ്യാപിച്ചു. വീണ്ടും ഒരു രണ്ടാമുഴത്തിന് ശ്രമിക്കുമോ എന്ന അഭ്യൂഹത്തിന് വിരാമമിട്ടുകൊണ്ടാണ് മേയര്‍ മനസു തുറന്നത്.

കഴിഞ്ഞ നാലു വര്‍ഷം താന്‍ തുടര്‍ന്നുപോരുന്ന നയങ്ങളും പദ്ധതികളും അടുത്ത നാലുവര്‍ഷത്തിലൂടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മേയര്‍ മൈക്ക് റൌളിംഗ്സ് പറഞ്ഞു.

ജോണ്‍ എഫ് കെന്നഡി വധത്തിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ വിജയകരമാക്കി നടത്തിയതും എബോള പകര്‍ച്ചവ്യാധിയെ നേരിട്ടതും സമീപകാല സംഭവങ്ങളാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായിയായ മേയര്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷന്‍ ഡാളസില്‍ നടത്തുവാന്‍ പരമാവധി പരിശ്രമം നടത്തിയെങ്കിലും മൈക്ക് റൌളിംഗ്സിന്റെ കാമ്പയിന്‍ പൊതുവേ പ്രശംസിക്കപ്പെട്ടു.

അഭിഭാഷകനായ മാര്‍ക്കോസ് റോണ്‍ കിലോയും സിറ്റി ഹാളില്‍നിന്നുള്ള റിച്ചാര്‍ഡ് ഒഷരിഡനുമാണ് ഇതുവരെ മൈക്കിന് എതിരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവര്‍.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്