ഡാളസ് കേരള അസോസിയേഷന്‍ ക്രിസ്മസ്, നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27ന്
Wednesday, December 10, 2014 6:21 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ക്രിസ്മസ്, നവവത്സരാശംസകള്‍ ഡിസംബര്‍ 27ന് (ശനി) നടക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

ഗാര്‍ലന്റ് റോസ് ഹില്ലിലുള്ള സെന്റ് തോമസ് കാത്തലിക് പാരിഷ് ഹാളില്‍ വൈകുന്നേരം ആറിനാണ് ആഘോഷ പരിപാടികള്‍.

ആര്‍ലിംഗ്ടണ്‍ യൂണിവേഴ്സിറ്റി ടെക്സസ് അധ്യാപകന്‍ ഡോ. അബ്ദുള്‍ എ. റഷീദ് ക്രിസ്മസ് സന്ദേശനം നല്‍കും.

കേരള അസോസിയേഷന്‍ സംഘടിപ്പിച്ച സ്പീച്ച്, സ്പെല്ലിംഗ് ബി, ആര്‍ട്ട് കോംപറ്റീഷന്‍ എന്നിവയിലെ വിജയികളെ ചടങ്ങില്‍ ആദരിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്െടന്ന് സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു കണ്േടാത്ത് (ആര്‍ട്സ് ഡയറക്ടര്‍) 463 463 6869.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍