പ്രവാസി പുനരധിവാസ പദ്ധതി അതിവേഗത്തില്‍ പ്രാവര്‍ത്തികമാക്കണം: കല കുവൈറ്റ്
Wednesday, December 10, 2014 6:21 AM IST
കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ തൊഴില്‍ രംഗത്ത് നിലവിലുണ്ടായിരുന്ന അനിശ്ചിതത്വത്തിനു പുറമേ, വിദേശ തൊഴിലാളികളുടെ സേവനത്തിനു കാലാവധികൂടി നിശ്ചയിക്കുന്ന രീതിയിലേക്ക് വിവിധ ഗള്‍ഫ് നാടുകള്‍ മുന്നോട്ട് പോകുകയാണ്. ഈ അവസ്ഥയില്‍ അതി വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ തങ്ങളുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാകും.

ഇത്തരം ആളുകളുടെ മടങ്ങിവരവ് മുന്നില്‍കണ്ടു കൃത്യമായി പ്രവാസി പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളുടെ വാര്‍ഷിക സമ്മേളങ്ങള്‍ ആവശ്യപ്പെട്ടു.

സാല്‍മിയ റെഡ് ഫ്ലേം ഓഡിറ്റോറിയത്തില്‍ നടന്ന സാല്‍മിയ സമ്മേളനം കലാ കുവൈറ്റ് മീഡിയ സെക്രട്ടറി ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ദിലീപ് നടേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അരുണ്‍കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മധുകൃഷ്ണന്‍, അനില്‍കുമാര്‍, പ്രീത ഷിബു, അഞ്ജന സജി, ജോസഫ് നാനി, സുജിത് ഗോപിനാഥ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ജെ. സജി, ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍, ട്രഷറര്‍ റെജി കെ.ജേക്കബ്, മേഖല സെക്രട്ടറി രാജന്‍ സി. കുളക്കട എന്നിവര്‍ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. രമേശ് കണ്ണപുരം സ്വാഗതവും ഷിബു രാജേന്ദ്രബാബു നന്ദിയും പറഞ്ഞു.

സമ്മേളനം പുതിയ കണ്‍വീനറായി അരുണ്‍കുമാരിനെയും ജോയിന്റ് കണ്‍വീനര്‍മാരായി മധുകൃഷ്ണന്‍, ഷിബു രാജേന്ദ്രബാബു എന്നിവരെയും 13 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ആര്‍.രമേശ് നഗറില്‍ നടന്ന റാസ് സാല്‍മിയ സമ്മേളനം കല കുവൈറ്റ് ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ ഉദ്ഘാടനം ചെയ്തു. വി. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, ട്രഷറര്‍ റെജി കെ.ജേക്കബ്, മേഖല സെക്രട്ടറി രാജന്‍ സി.കുളക്കട എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാഹുല്‍, ജിജിന്‍, റജിന്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി മോഹനന്‍ പിള്ളയെ കണ്‍വീനറായും ഭാഗ്യനാഥ്, അരുണ്‍കുമാര്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും ഏഴംഗങ്ങളടങ്ങുന്ന യൂണിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാഗ്യനാഥന്‍ സ്വാഗതവും ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

മംഗഫ് കലാ സെന്ററില്‍ നടന്ന അബു ഹലീഫ എ യൂണിറ്റ് സമ്മേളനം സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു വി.ഹനീഫ് ഉദ്ഘാടനം ചെയ്തു. ശ്യാമള നാരായണന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കണ്‍വീനര്‍ സുനില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍ മേഖല സെക്രട്ടറി അനില്‍ കൂക്കിറി, സുഗതകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ജ്യോതിഷ് ചെറിയാന്‍ (കണ്‍വീനര്‍) ശ്യാമള നാരായണന്‍, പി.ബി.സുരേഷ് (ജോ. കണ്‍വീനര്‍മാര്‍) പതിനൊന്നംഗ യൂണിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഷേര്‍ളി അജിത് സ്വാഗതവും പുതിയ കണ്‍വീനര്‍ ജ്യോതിഷ് ചെറിയാന്‍ നന്ദിയും പറഞ്ഞു.

വി.ടി.രാജു നഗറില്‍ നടന്ന ശുഐബ യൂണിറ്റ് സമ്മേളനം ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍ അഭിവാദ്യം ചെയ്തു. സമ്മേളനം യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി എം.പി. മുസഫര്‍ (കണ്‍വീനര്‍) ജോയിന്റ് കണ്‍വീനര്‍മാരായി കൃഷ്ണന്‍ കുട്ടി, ഏലിയാസ് എന്നിവരെയും 15 അംഗ എക്സിക്യുട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു. ശിവന്‍കുട്ടി സ്വാഗതവും ഷിബു മത്തായി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍