ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന് നവ നേതൃത്വം; കുര്യന്‍ രാജന്‍ പ്രസിഡന്റ്
Wednesday, December 10, 2014 6:16 AM IST
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന് 2015-16-ലേക്കുള്ള നവ നേതൃത്വം നിലവില്‍ വന്നു. ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പുതിയ പെന്‍സില്‍വാനിയാ ചാപ്റ്റര്‍ പ്രസിഡന്റായി കുര്യന്‍ രാജന്‍ തെരഞ്ഞെടുക്കപ്പെട്ടു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അറ്റോര്‍ണി ജോസ് കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ഒക്ടോബര്‍ 26-ന് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

യോഹന്നാന്‍ ശങ്കരത്തില്‍, സജി കരിംകുറ്റി എന്നിവര്‍ പുതിയ വൈസ് പ്രസിഡന്റുമാരായും സന്തോഷ് ഏബ്രഹാം ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ചെറിയാന്‍ കോശി (സെക്രട്ടറി), ഐപ്പ് ഉമ്മന്‍ മാരേട്ട് (ട്രഷറാര്‍), ഫിലിപ്പോസ് ചെറിയാന്‍ (ജോയിന്റ് ട്രഷറാര്‍), ഡാനിയേല്‍ പി. തോമസ് (പി.ആര്‍.ഓ), സാജന്‍ വര്‍ഗീസ് (ഐടി കോര്‍ഡിനേറ്റര്‍)എന്നിവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. വിവിധ ചുമതലകള്‍ വഹിക്കുന്ന കമ്മറ്റിയംഗങ്ങളുടെയും തെരഞ്ഞ്ടുപ്പ് യോഗത്തില്‍ നടന്നു.

പുതിയ വര്‍ഷത്തില്‍ നിരവധി പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പുതിയ പെന്‍സില്‍വാനിയാ ചാപ്റ്റര്‍ നിയുക്ത പ്രസിഡന്റ് കുര്യന്‍ രാജന്‍ അറിയിച്ചു.
ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം