ബ്രിട്ടീഷ് എയര്‍വെയ്സ് അമേരിക്കയിലേക്ക് 74 ശതമാനം ടിക്കറ്റ് ഇളവ് നല്‍കുന്നു
Tuesday, December 9, 2014 8:41 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ബ്രിട്ടീഷ് എയര്‍വെയ്സ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ പൌരത്വമുള്ള യാത്രക്കാര്‍ക്ക് 74 ശതമാനം വരെ ഇളവ് നല്‍കുന്നു. ഈ ഇളവ് ബിസിനസ് - ഇക്കോണമി ക്ളാസുകളില്‍ ലഭിക്കും.

ഡിസംബര്‍ 15 വരെ ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഡിസംബറിലെ പീക് സീസണ്‍ ആയ 15 മുതല്‍ 30 വരെയുള്ള സമയം ഒഴിച്ച് 2015 മാര്‍ച്ച് 15 വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.

ഉദാഹരണമായി ഇക്കോണമി ക്ളാസില്‍ ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോ റിട്ടേണ്‍ 53.760 രൂപക്ക് പറക്കാം. ബ്രിട്ടീഷ് എയര്‍വെയ്സ് 75 ലോക രാജ്യങ്ങളിലെ 150 എയര്‍പോര്‍ട്ടുകളിലേക്ക് ദിവസേന സര്‍വീസുകള്‍ നടത്തുന്നു.

ഇന്ത്യയിലെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും ബ്രിട്ടീഷ് എയര്‍വെയ്സ് സര്‍വീസുകള്‍ നടത്തുന്നു. പ്രവാസികള്‍ക്ക് അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന യാത്രകള്‍ക്ക് ഈ സൌജന്യം പ്രയോജനപ്പെടുത്താം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍