കല കുവൈറ്റ് ക്രിക്കറ്റ്: ഫഹഹീല്‍ ടീമിന് ഹാട്രിക് കിരീടം
Tuesday, December 9, 2014 8:41 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിച്ചുവരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിരീടം നേടി ഫഹഹീല്‍ ടീം ഹാട്രിക് തികച്ചു.

ആവശേകരമായ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ എതിരാളികളായ മെഹബുള്ള ഇ ടീമിനെ 16 റണ്‍സിന് തോല്‍പ്പിച്ചു ട്രോഫി കരസ്ഥമാക്കി.

ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരിസ്, മാന്‍ ഓഫ് ദി മാച്ച് എന്നീ പുരസ്കാരങ്ങള്‍ യഥാക്രമം ഫഹഹീല്‍ ടീമിലെ റെനി, ദിജോ എന്നിവര്‍ കരസ്ഥമാക്കിയപ്പോള്‍ ബെസ്റ് ബൌളര്‍, മികച്ച ബാറ്റ്സ്മാന്‍ എന്നിവ മഹബുള്ള ഇ ടീമിലെ ഹരീഷ്, ദിലീഷ് എന്നിവരും സ്വന്തമാക്കി. മികവാര്‍ന്ന 'കാച്ചിന്' ഫഹഹീല്‍ ടീമിലെ രഞ്ജിത്ത് അര്‍ഹനായി.

അബു ഹലീഫ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടന്ന മത്സരങ്ങള്‍ ടാക് കുവൈറ്റ് ഹെഡ് ഓഫ് ഒഫീഷ്യല്‍ നവീന്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അനില്‍കൂക്കിരി, കായിക വിഭാഗം സെക്രട്ടറി സജീവ് ഏബ്രഹാം ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ സുനില്‍രാജ്, രഖീല്‍ കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

മത്സര വിജയികള്‍ക്ക് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി. ജയന്‍, ഫഹഹീല്‍ മേഖല സെക്രട്ടറി അനില്‍കൂക്കിരി, കേന്ദ്ര കമ്മറ്റി അംഗം സുഗതകുമാര്‍, രഹീല്‍ കെ. മോഹന്‍ദാസ്, സുദര്‍ശനന്‍ കളത്തില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റിന് നവീന്‍, റോയ് നെല്‍സണ്‍, ഷാജു വി.ഹനീഫ്, അസഫ് അഹമദ്, ജിജോ ഡൊമനിക്, സുധാകരന്‍, നോബി ആന്റണി, പ്രസീദ് കരുണാകരന്‍, ദേവദാസ്, രഘു പേരാമ്പ്ര, പ്രണവ്, വിജീഷ്, പി.ബി.സുരേഷ്, രവീന്ദ്രന്‍പിള്ള, രാജന്‍ പള്ളിപ്പുറം, സുദര്‍ശനന്‍ കളത്തില്‍, ടി.ആര്‍.സുധാകരന്‍, ആകാശ്, വിനു, സജീവ്, കെ.എന്‍.സുരേഷ്, സ്റാന്‍ലി, അനീഷ്, പ്രശോബ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍