റിയാദില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Tuesday, December 9, 2014 8:37 AM IST
റിയാദ്: കഴിഞ്ഞ ബുധനാഴ്ച റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം ജില്ലയിലെ ചെമ്മാട് പന്താരങ്ങാടി സ്വദേശി മേപ്പറമ്പത്ത് സുബ്രഹ്മണ്യന്റെ (48) മൃതദേേഹം തിങ്കളാഴ്ച പുലര്‍ച്ചെ സൌദി എയര്‍ലൈന്‍സ് വിമാനത്തിലേക്ക് നാട്ടിലേക്കയച്ചു. നാട്ടില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം സ്വദേശത്ത് സംസ്കരിച്ചു.

എക്സിറ്റ് ഒമ്പതിന് സമീപം ഗൊര്‍നാത്തയില്‍ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന സുബ്രഹ്മണ്യന് പുലര്‍ച്ചെ വേദന അനുഭവപ്പെട്ടപ്പോള്‍ കൂടെ ജോലി ചെയ്യുന്ന യമനി പൌരന്‍ തൊട്ടടുത്തുള്ള മുവാസിത്ത് ആശുപത്രിയില്‍ കൊണ്ടു പോവുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

20 വര്‍ഷമായി റിയാദിലുള്ള സുബ്രഹ്മണ്യന്‍ ഈ വീട്ടിലെ വീസയില്‍ വന്നിട്ട് ആറു വര്‍ഷമായി. 26 ദിവസം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി മടങ്ങിയത്തിെയത്. ഭാര്യ വനജ. നിമിഷ, നിമ്മി എന്നീ പെണ്‍കുട്ടികളുണ്ട്. മൂത്ത മകളുടെ ഭര്‍ത്താവ് ശിവന്‍ ദമാമിലാണ് ജോലി ചെയ്യുന്നത്. സഹോദരി ഭര്‍ത്താവ് വിനോദ്, ഭാര്യാ സഹോദരന്‍ വിജയന്‍, ജ്യേഷ്ഠ പുത്രന്‍ വിനോദ് എന്നിവരും റിയാദിലുണ്ട്. മൃതദേഹത്തോടൊപ്പം ശിവന്‍, വിജയന്‍, വിനോദ് എന്നിവര്‍ നാട്ടിലേക്ക് പോയിട്ടുണ്ട്. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുക്കളോടൊപ്പം തെന്നല മൊയ്തീന്‍ കുട്ടിയുമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍