മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം സംഘടിപ്പിച്ചു
Monday, December 8, 2014 10:20 AM IST
റിയാദ്: ഗുഡ്നെസ് അസോസിയേഷനും അല്‍ റയാന്‍ ജനറല്‍ സര്‍വീസ് ഏജന്‍സിയും സംയുക്തമായി നടത്തിയ മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരത്തില്‍ ഹിലാല്‍ അബ്ദുസലാം, മുഹമ്മദ് ബാസില്‍ എന്നിവര്‍ വിജയികളായി സ്വര്‍ണനാണയം കരസ്ഥമാക്കി.

ഇശല്‍, ചായല്‍, തൊങ്കല്‍, കൊമ്പ്, കെസ് എന്നീ പേരുകളില്‍ അഞ്ച് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മാപ്പിളപ്പാട്ട് ചരിത്രം, ഇശല്‍, രചന, പല്ലവി, കത്തുപാട്ട് എന്നീ റൌണ്ടുകളില്‍ ശ്രോതാക്കളായെത്തിവര്‍ക്ക് ആവേശം പകര്‍ന്ന അന്താക്ഷരി മത്സരത്തിന് സലീം ചാലിയം നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സ്വര്‍ണനാണയം ഫസല്‍ റഹ്മാന്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍