ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു
Monday, December 8, 2014 10:19 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് - ഡല്‍ഹി രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (ഉടഥങ), ഉഋതഇഛ എന്ന പേരില്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര രക്ഷാധികാരിയും, ഫാ. ജിജു തുരുത്തിക്കര ഡയറക്ടറുമായ കമ്മിറ്റിയില്‍ ജോസഫ് കെ. ആന്റണി (പ്രസിഡന്റ്), മഞ്ജു ഫിലിപ്പ്, ആല്‍ബിന്‍ ജോണ്‍ (വൈസ് പ്രസിഡന്റുമാര്‍), ലിനു എ കോശി (ജനറല്‍ സെക്രട്ടറി), ജിനു ഫ്രാന്‍സിസ്, എന്‍.വൈ ജിസ് (ജോ. സെക്രട്ടറിമാര്‍), ജെംസണ്‍ മേക്കാട്ട് (ട്രഷറര്‍), ആല്‍ഫി സോണി (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഡിസംബര്‍ ഏഴിന് (ഞായര്‍) ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിവിധ ഇടവകകളില്‍നിന്നായി അമ്പതോളം ഭാരവാഹികള്‍ പങ്കെടുത്തു. ഡിഎസ് വൈഎം ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര മുഖ്യ വരണാധികാരിയായിരുന്നു. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ലിറ്റില്‍ ഫ്ളവര്‍ പള്ളിയിലെ യുവജനങ്ങള്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ഭരണികുളങ്ങര പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സ്വാഗതം ചെയ്തു. തുടര്‍ന്നു നടന്ന സംവാദത്തില്‍ വിശ്വാസികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്