ഡാളസിലെ സംഗീത സായാഹ്നം അവിസ്മരണീയമായി
Monday, December 8, 2014 8:57 AM IST
മസ്കിറ്റ്: യുവ ഗായകന്‍ ചിക്കു കുര്യാക്കോസിന് സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചു ഡാളസ് സെലിബ്രന്റ് സംഘടിപ്പിച്ച സംഗീത സായാഹ്നം ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ളെക്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന സംഗീതാസ്വദകരില്‍ ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയ പ്രതീതിയാണ് ഉളവാക്കിയത്.

ഡിസംബര്‍ ഏഴിന് (ഞായര്‍) വൈകിട്ട് ആറിന് മസ്കിറ്റ് ബാര്‍ണിസ ബ്രിഡ്ജിലുളള ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വിജു ജോസഫിന്റെ പ്രാര്‍ഥനയോടെ സംഗീത പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഷാജി, സോമി ഗ്രൂപ്പ്, ലിസ, ബിനു, ജസ്റിന്‍, ജോയ്, ഷെനീല ജോയ്, ഷാജി, തോമസ് ജോണ്‍, ബാബുച്ചന്‍ തുടങ്ങിയ യുവഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗാനശുശ്രൂഷാ മധ്യേ ഇവാഞ്ചലിസ്റ് കെ. സി. ജോര്‍ജ് സന്ദേശം നല്‍കി. പ്രവേശനം സൌജന്യമായിരുന്നുവെങ്കിലും, ചിക്കു കുര്യാക്കോസിന്റെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് നടത്തിയ സ്തോത്ര കാഴ്ചയില്‍ ഗാനശുശ്രൂഷയ്ക്കായി എത്തിചേര്‍ന്നവര്‍ തുറന്ന മനസോടെ സഹകരിച്ചു. പാസ്റര്‍ തോമസ് മാമന്റെ ആശീര്‍വാദത്തോടെ സംഗീത സായാഹ്നം സമാപിച്ചു. തോമസ് ജോണ്‍ (കോഓര്‍ഡിനേറ്റര്‍) റോയ് വര്‍ഗീസ് (സെക്രട്ടറി), ബ്ളസന്‍ ജേക്കബ് (ട്രഷറര്‍) ജസ്റിന്‍ വര്‍ഗീസ് (പബ്ളിസിറ്റി) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് സംഗീത സായാഹ്നം വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍