സൌദി കെഎംസിസി പ്രവാസി സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന് റാക്കയില്‍ തുടക്കമായി
Monday, December 8, 2014 8:56 AM IST
അല്‍കോബാര്‍: മരണം എന്ന അലംഘനീയ വിധിക്ക് കീഴടങ്ങേണ്ടി വരുന്ന പ്രവാസിയുടെ അനാഥമാക്കപ്പെട്ട കുടുംബത്തിനു താങ്ങാകുവാന് സൌദി നാഷണല്‍ കെഎംസിസി ആരംഭിച്ച പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതി രണ്ടാം ഘട്ട അംഗത്വ കാമ്പയിനു റാക്കയില്‍ തുടക്കമായി.

സൌദിയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവാസ ജീവിതത്തിനിടയില്‍ കുടുംബനാഥന്റെ വേര്‍പാടിലൂടെ അനാഥമായ പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതം മുക്കാല്‍കോടിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്ത ആദ്യഘട്ട പദ്ധതി ഡിസംബര്‍ 31 ന് അവാസനിക്കുകയാണ്.

2015 വര്‍ഷത്തേക്കുള്ള രണ്ടാം ഘട്ട പദ്ധതിയുടെ റാക്ക യൂണിറ്റ് തല ഉദ്ഘാടനം മൈനാഗപ്പള്ളി രാധാകൃഷന് ആദ്യ അംഗത്വം ഫോറം നല്‍കി

പ്രസിഡന്റ് സിറാജ് ആലുവ നിര്വ്വഹിച്ചു. അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഫീക്ക് പോയില്‍തൊടി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം സിദ്ധീക്ക് പാണ്ടികശാല, റസാഖ് ചോലക്കര, സി.ടി മൊയ്തീന്‍ കോയ പരപ്പനങ്ങാടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം