റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ സ്ഥിരം ഓഫീസും മീഡിയ ഹാളും കേരള വനം, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ബത്ഹയിലെ ശിഫ അല്‍ജസീറ ബില്‍ഡിംഗിലെ മൂന്നാം നിലയില്‍ സജ്ജീകരിച്ച ഹാളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഉള്‍പ്പെടെ മാധ്യമരംഗവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് അനുയോജ്യമായ സൌകര്യമാണ് ഒരുക്കിയിട്ടുള്ളത്.
ഞായറാഴ്ച ഉച്ചക്ക് 12ന് നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ബഷീര്‍ പാങ്ങോട് അധ്യക്ഷത വഹിച്ചു. ചീഫ് കോഓര്‍ഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍ മന്ത്രിയെ ബൊക്കെ നല്കി സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി നജിം കൊച്ചുകലുങ്ക് സ്വാഗതവും ട്രഷറര്‍ അക്ബര്‍ വേങ്ങാട്ട് നന്ദിയും പറഞ്ഞു. കെ.യു ഇഖ്ബാല്‍, ഷക്കീബ് കൊളക്കാടന്‍, വി.ജെ നസ്റുദ്ദീന്‍, ഉബൈദ് എടവണ്ണ, ഇസ്മായില്‍ എരുമേലി, സി.എം കുഞ്ഞി കുമ്പള, മുഹമ്മദ് ബഷീര്‍, ഷിഹാബ് കൊട്ടുകാട്, മുഹമ്മദ് സുഹൈബ്, റബീഅ് മുഹമ്മദ്, കെ.സി.എം അബ്ദുള്ള, ഷംനാദ് കരുനാഗപ്പള്ളി, ജലീല്‍ ആലപ്പുഴ, ജമാല്‍ ചോറ്റി, നൌഫല്‍ പാലക്കാടന്‍, ഡോ. സുരേഷ്, സനൂപ് പയ്യന്നൂര്‍, ജാഫര്‍ മൂത്തേടത്ത്, മുജീബ് ഉപ്പട, വി. കുഞ്ഞിമുഹമ്മദ്, റിജോ വി. ഇസ്മായില്‍, റൌഫ് മലയില്‍, നാസര്‍ കല്ലറ തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.