സ്ളുത്തോ ലാലോഹോ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി
Monday, December 8, 2014 8:52 AM IST
അബുദാബി: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎഇ സോണിന്റെയും അബുദാബി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ യൂണിറ്റിന്റെയും സംയുക്ത നേതൃത്വത്തില്‍ നടത്തപ്പെട്ട സ്ളുത്തോ ലാലോഹോ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി.

മാമോദീസ മുതല്‍ സംസ്കാരം വരെയുള്ള മലങ്കര സഭയിലെ ശുശ്രൂഷകളിലെ തിരഞ്ഞെടുത്ത ആരാധന ഗീതങ്ങളാണ് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ഗായക സംഘം ആലപിച്ചത്. പ്രാര്‍ഥന നിര്‍ഭരവും ഭക്തി സാന്ദ്രവും ആയ സ്ളുതോ ലാലോഹോയില്‍ വിവിധ ഇടവകളില്‍നിന്നും ആയിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. മിഡില്‍ ഈസ്റില്‍ തന്നെ ആദ്യമായി ആണ് ഇപ്രകാരം ഒരു സംഗീത സന്ധ്യ സംഘടിപ്പിക്കുന്നത്. അറബ് എമിരെറ്റ്സിലെ ഏഴ് ദേവാലയങ്ങളില്‍ നിന്നും നൂറോളം യുവഗായകര്‍ അണിനിരന്ന സംഗീത സന്ധ്യയ്ക്ക് സാം തോമസ് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള