തോമസ് സ്കറിയക്ക് യാത്രയയപ്പ് നല്‍കി
Monday, December 8, 2014 8:51 AM IST
ജിദ്ദ: അല്‍ സദഖത്ത് ട്രേഡിംഗ് കമ്പനിയില്‍ കഴിഞ്ഞ 15 വര്‍ഷമായി ജോലി ചെയ്ത് പ്രവാസം അവസാനിപ്പിച്ച് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന തോമസ് സ്കറിയക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

സൈമണ്‍ കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മജീദ് കാളികാവ് അധ്യക്ഷത വഹിച്ചു. സി.എന്‍. അബുള്‍ കലാം മെമന്റോ നല്‍കി. അസീസ് മോങ്ങം, മന്‍സൂര്‍ പാണക്കാട്, അന്‍സാര്‍ ചാലില്‍, ജാസിം മുണ്ടുപറമ്പ്, സാബു ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത കാണിക്കണമെന്നും അതിനുള്ള പ്രതിഫലം ദൈവത്തില്‍ നിന്നും ലഭിക്കുമെന്നും തോമസ് സ്കറിയ മറുപടി പ്രസംഗം നടത്തി. ജോര്‍ജ് കുട്ടി താമരക്കുഴി സ്വാഗതവും ഗോപാലകൃഷ്ണന്‍ വെള്ളില നന്ദിയും പറഞ്ഞു.